കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് -പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമ്പൂർണ്ണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കിക്കൊണ്ട് പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസനപദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നൽകി അവരുടെ പരിപൂർണ്ണസംതൃപ്തിയും പഞ്ചായത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയും ഉറപ്പുവരുത്തി ഗുണമേന്മാലക്ഷ്യങ്ങൾ കാലികമാക്കി ഒരു ജനസൗഹൃദ കാര്യാലയമായി മാറ്റുകയാണ് പഞ്ചായത്തിൻ്റെ കാഴ്ചപ്പാട്.
ദൌത്യം - 1. പഞ്ചായത്ത് ഏറ്റെടുക്കുന്ന പദ്ധതികൾ സുതാര്യവും സമയബന്ധിതവും അഴിമതിരഹിതവുമായി നടത്തുന്നു എന്ന് ഉറപ്പ് വരുത്തുക.
2. നികുതിപിരിവ് 100 % പൂർത്തീകരിക്കുക.
3. പെർമിറ്റ്, നമ്പറിംഗ് എന്നിവ 15 ദിവസത്തിനുള്ളിൽ നൽകുക.
4. ലൈസൻസിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കുക.
5. വിവിധ ലൈസൻസുകൾ 15 ദിവസത്തിനകം നൽകുക.
6. ബി.പി.എൽ / റസിഡൻസ്/ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾ അതാത് ദിവസങ്ങളിൽ തന്നെ നൽകുക.
7. പരാതികൾക്ക് 3 മുതൽ 5 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുക.
8. പഞ്ചായത്ത് ഓഫീസിൽ നിന്ന് കിട്ടുന്ന സേവനങ്ങൾ സേവനദാതാക്കളെ എസ്.എം.എസ്. വഴി അറിയിക്കുന്നതിനുള്ള സംവിധാനം ഒരുക്കുക.
9. ഓഫീസിലെത്തുന്ന ജനങ്ങൾക്ക് കുടിവെള്ളം, സ്റ്റേഷനറി അടക്കം പ്രാഥമിക സൗകര്യങ്ങൾ ഉറപ്പാക്കുക.
10. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പ്രത്യേക പരിഗണനൽകുക.
11. പദ്ധതി വിഹിതം 100% ചിലവഴിക്കുക.